കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ്വ് ബാങ്ക് നടപടി സ്വാഗതാർഹമാണ്‌. എന്നാൽ ആ കാലയളവിലെ പലിശയും അധികപലിശയും കടാശ്വാസമായി അനുവദിച്ചാൽ മാത്രമേ അത് സാധാരണക്കാർക്ക് ഗുണകരമാകുകയുള്ളു. ഈ സാഹചര്യത്തിൽ സർക്കാർ കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‌ ഹൈബി ഈഡൻ എം.പി കത്ത് നല്കി.

മൂന്ന് മാസം ലോൺ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത (അധികപ്പലിശയായോ, പിഴപ്പലിശയായോ)ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യത ആയി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. 2020 ജനുവരി മാസം വരെ ലോൺ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഹൈബി ഈഡൻ പറഞ്ഞു .