സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിലെത്തി . കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടുതൽ തെളിവുകൾ ഹാജരാക്കിയത് .അതെസമയം സ്വപ്നയുടെ രഹസ്യമൊഴിയെടുക്കുന്നതു മൂന്നാം ദിനം പിന്നിട്ടു .എം ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .
രഹസ്യമൊഴി വിവരങ്ങൾ പുറത്തുവന്നാൽ പല ഉന്നതരും പെടുമെന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവിച്ചു .
ഡോളർ കടത്തിൽ പരാമർശിക്കുന്ന ഉന്നതന്റെ പേര് മുഖ്യമന്ത്രി പറയണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .