1963ൽ പെട്രോൾ അടിച്ചതിന്റെ ബില്ലും 2021ൽ പെട്രോൾ അടിച്ച ബില്ലും പങ്കുവെച്ചാണ് സംവിധായകൻ ബാലചന്ദ്രമേനോൻ വിമർശിച്ചത്. 1963ൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72 പൈസ ആയിരുന്നെങ്കിൽ ഇപ്പോൾ 2021 ആയപ്പോഴേക്കും അത് 88 രൂപയിലെത്തി. “നമ്മൾ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ അടിക്കും “ എന്നും ബാലചന്ദ്രമേനോൻ ഫെയിസ്ബുക്കിൽ കുറിച്ചു. ബാലചന്ദ്രമേനോന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കുറച്ചു നിമിഷങ്ങൾ കൊണ്ടു തന്നെ പോസ്റ്റ് ജനശ്രദ്ധ ആകർഷിച്ചു എന്നതിൽ സംശയമില്ല.
ഇന്നലെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ ഒരു ലിറ്റർ പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാല് രൂപയും കാർഷിക അടിസ്ഥാന വികസന സെസ് ആയി എർപ്പെടുത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണിതെന്നാണ് കോൺഗ്രസിന്റെ വിമർശനം.
-വിഷ്ണു ഗോപാൽ ടി.വി