അബ്ദുള്ളക്കുട്ടിയുടെ ഉപാധ്യക്ഷനായുള്ള നിയമനം പാർട്ടിയിൽ മതിയായ കൂടിയാലോചനയില്ലാതെ എന്ന വിമർശനവുമായി പി പി മുകുന്ദൻ .ബി ജെ പിക്ക് വേണ്ടി കഷ്ടപ്പെട്ടവരെയും പണിയെടുത്തവരെയും പാർട്ടി മറന്നു.സംഘടനാ തിരഞ്ഞെടുപ്പിന് പകരം നോമിനേഷൻ സമ്പ്രദായം പ്രസ്ഥാനത്തെ തകർക്കുമെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു .
പാർട്ടി പുനഃസംഘടനയിൽ മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ അതൃപ്തിയറിയിച്ച് ബി ജെ പിയുടെ ഏറ്റവും മോശം അവസ്ഥയിൽ കേരളത്തിൽ പ്രസ്ഥാനത്തെ നയിച്ച പി പി മുകുന്ദൻ നടത്തിയിരിക്കുന്ന വിമർശനം പാർട്ടി പ്രവർത്തകരുടെ പൊതുവികാരം കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് .സംസ്ഥാന ബി ജെ പി നേതൃത്വ നിരയിൽ ഇപ്പോൾ പി പി മുകുന്ദൻ മുൻനിരയിലില്ല എങ്കിലും ആർ എസ് എസ്സുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മുകുന്ദൻ സംഘടനാപരമായി ഇപ്പോഴും ശക്തനാണ്.
ന്യുനപക്ഷ വിഭാഗങ്ങളെ ബി ജെ പിയോട് അടുപ്പിക്കാതെ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ആകില്ല എന്ന കേന്ദ്ര നേതൃത്വത്തിന്റെ തിരിച്ചറിവ് മുൻനിർത്തിയാണ് എ പി അബ്ദുള്ളക്കുട്ടിയുടെ ബി ജെ പി അഖിലേന്ത്യാ ഉപാധ്യക്ഷനായുള്ള നിയമനം .