തിരുവനന്തപുരം :ഡി ജി പിയുടെ ആജ്ഞാനുവർത്തിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ് .അഴിമതിയുടെ കൂത്തരങ്ങായി ആഭ്യന്തരവകുപ്പ് മാറിയിരിക്കുകയാണ് .ഉയരുന്ന ആരോപണങ്ങളെക്കുറിച്ചു ആഭ്യന്തര വകുപ്പിൽ സുതാര്യമായൊരു അന്വേഷണം നടത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനും രണ്ടാം പ്രതി ഡി ജി പിയുമാകും എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം .
പിണറായി സർക്കാരിന്റെ തുടക്കം മുതൽ ഉള്ള പോലീസ് വകുപ്പിലെ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .
ഗാലക്‌സോൺ കമ്പനിയെക്കുറിച്ചുള്ള കെ പി സി സി അധ്യക്ഷന്റെ പരാമർശങ്ങളാണ് കൂടുതൽ ശ്രദ്ധേയമായത് .
ഗാലക്‌സോൺ കമ്പനിയുടെ പശ്ചാത്തലം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുമോ എന്നറിയാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയാണ് .ഗാലക്‌സോൺ കമ്പനിക്ക് മുഖ്യമന്ത്രിയുടെ കുടുംബത്തിലെ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കണം എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.