ഡൽഹി:ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി .പാർട്ടി നിർബന്ധിച്ചാലോ എന്ന ചോദ്യത്തിന് പാർട്ടിയോടും നേതാക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണ് താൻ ഈ പറയുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു .
ഇതോടെ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വവും കെ സുധാകരന്റെ കെ പി സി സി അധ്യക്ഷ പദവിയും എന്ന വിഷയത്തിൽ ഒരു തീരുമാനമായി.മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി അദ്ധ്യക്ഷനായി ഇരുന്നുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസിനെ നയിക്കും .കണ്ണൂർ നിയോജകമണ്ഡലം ആഗ്രഹിച്ചിരുന്ന സതീശൻ പാച്ചേനിക്ക് ഇതൊരു നല്ല വാർത്തയാണ് .കെ സുധാകരന്റെ ആദ്യ പ്രതികരണം വലിയ കുഴപ്പമില്ലാത്തതാണ് .കാര്യമായ പൊട്ടിതെറിയൊന്നുമില്ലാതെ അദ്ദേഹം പ്രതികരിച്ചു .ഇതും കോൺഗ്രസിനെ സംബന്ധിച്ച് ആശ്വാസമാണ് .