തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന രണ്ടു ലയങ്ങളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത് .കണ്ണൻ ദേവൻ പ്ലാൻറ്റേഷൻസിന്റെ ലയങ്ങളിലാണ് അപകടമുണ്ടായത് .
നിരവധി വീടുകൾ മണ്ണിനടിയിലായി .നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണ്ണമായും തകർന്നു .പത്തു പേർ മൂന്നാർ ടാറ്റ ആശുപത്രിയിൽ ചികിത്സയിലാണ് .നാല് മൃതദേഹങ്ങൾ കണ്ടെടുത്തു .പരിസരവാസികൾ പറയുന്ന വിവരം വച്ച് എൺപതോളം പേർ അപകടത്തിൽപെട്ടു .ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത് .
മൂന്നുദിവസമായി ഈ മേഖലയിൽ വൈദ്യുതി,ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.പ്രദേശത്തേക്കുള്ള പ്രധാന വഴി തകര്‍ന്നിട്ടുണ്ട്. ഇടറോഡുകൾ താത്കാലികമായി സഞ്ചാരയോഗ്യമാക്കിയുമാണ് രക്ഷാപ്രവർത്തന ദൗത്യം നടക്കുന്നത്.