തിരുവനന്തപുരം :ഹോക്‌സ്‌കീപ്പിംഗ് വിഭാഗത്തിലെ അഡിഷണൽ സെക്രെട്ടറിയിൽ നിന്നും എൻ ഐ എ വിവരസമ്പാദനം നടത്തി .സെക്രെട്ടറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾക്കായി എൻ ഐ എ ചീഫ് സെക്രട്ടറിക്കു എൻ ഐ എ കത്തുനല്കി .
പേരൂർക്കട പോലീസ് ക്ലബ്ബിൽ എം ശിവശങ്കരൻ ഐ എ എസ്സിനെ ഇന്ന് എൻ ഐ എ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു.

കോവിഡ് ഭീഷണി സംസ്ഥാനത്തു പിടിമുറുക്കുമ്പോൾ രാഷ്ട്രീയ കേരളത്തിനെ പിടിച്ചു കുലുക്കുന്നതു സ്വർണക്കടത്തു കേസും അതിലെ ശിവശങ്കർ ഐ എ എസ്സിന്റെ പങ്കും തന്നെയാണ് .മന്ത്രിസഭയെയോ തന്നെയോ ഇതൊന്നും ബാധിക്കില്ല എന്ന കൂസലില്ലായ്മ മുഖ്യമന്ത്രി കാണിക്കുന്നുണ്ടെങ്കിലും കാര്യമായി ഇടതു നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചു രംഗത്തിറങ്ങാത്തത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട് .വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ആകെ മുഖ്യമന്ത്രിയെ പിന്തുണച്ച് പ്രതിപക്ഷത്തിന് മറുപടി കൊടുക്കുന്നത് . അതാകട്ടെ പലപ്പോഴും ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാകാറുള്ളത്.