മൻമോഹൻസിങ് ഭരണകാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എം ഓ യു ഒപ്പിട്ടു എന്നും , രാഹുൽ ഗാന്ധി രാജ്യത്തെ വിഭജിക്കുകയും സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും ചെയ്യുകയാണ് എന്ന എന്നതാണ് നദ്ദ ഉയർത്തിയ ആരോപണങ്ങൾ.
തുടർച്ചയായ ട്വീറ്റുകളിലൂടെ ബി ജെ പി അധ്യക്ഷൻ നദ്ദ ഡോ. മൻമോഹൻ സിങ്ങിനെ ആക്രമിക്കുക മാത്രമല്ല, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തെക്കുറിച്ചും ആരോപണമുന്നയിച്ചു .രാജ്യത്തെ കോൺഗ്രസ് ചതിച്ചു എന്ന വ്യാഖ്യാനവും നദ്ദ നടത്തിയിരുന്നു .

നരേന്ദ്ര മോദിയുടെ ഭരണത്തിൽ 2015 മുതലുള്ള ചൈനീസ് കടന്നുകയറ്റങ്ങളോട് പ്രതികരിക്കാൻ ചിദംബരം നദ്ദയോടാവശ്യപ്പെട്ടു .മോഡി ഭരണത്തിൽ നടന്ന രണ്ടായിരത്തിലേറെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് നരേന്ദ്രമോഡിയോട് ചോദിക്കാൻ നദ്ദയ്ക്കു ധൈര്യമുണ്ടാകില്ല എന്നറിയാം എന്നും ചിദംബരം പരിഹസിച്ചു .

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി ബിജെപി പാർട്ടി ബന്ധം പുലർത്തിയിരുന്നോ? ഉത്തരം അതെ എന്നാണ് , നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിതിൻ ഗഡ്കരിയോട് ചോദിക്കു ”, ചിദംബരം പരിഹസിച്ചു .