മക്കൾക്ക് ചിത്രം വരയ്ക്കാൻ തന്റെ നഗ്നശരീരം ക്യാൻവാസാക്കിക്കൊടുത്ത വിവാദകേസിലാണ് രഹ്‌ന കീഴടങ്ങിയത് .സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതോടെ വേറെ മാർഗ്ഗമില്ലാതെ ആയിരുന്നു കീഴടങ്ങൽ .എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു . സോഷ്യൽ ആക്ടിവിസ്റ് എന്ന നിലയിൽ പ്രശസ്തയാണ് രഹ്‌ന ഫാത്തിമ .ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ചു ക്ഷേത്ര ദർശനം നടത്താൻ പോയ രഹ്നാ ഫാത്തിമയെ ആ ഉദ്യമത്തിൽ സംസ്ഥാന സർക്കാർ പിന്തുണച്ചിരുന്നു .എന്നാൽ ഭക്തരുടെയും കർമ്മസമിതി പ്രവർത്തകരുടെയും പ്രതിഷേധം സന്നിധാനത്തു കനത്തതോടെ പിൻവാങ്ങുകയായിരുന്നു .
മക്കൾക്ക് ചിത്രം വരയ്ക്കാൻ തന്റെ നഗ്ന ശരീരം ക്യാൻവാസാക്കിക്കൊടുത്ത രഹ്നാ ഫാത്തിമ ആ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു . ഒരു അഭിഭാഷകന്റെ പരാതിപ്രകാരം തിരുവല്ല പോലീസ് ബാലാവകാശ ,ഐ ടി വകുപ്പുകൾ പ്രകാരം രഹ്നക്കെതിരെ കേസെടുക്കുകയായിരുന്നു .ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ മുൻകൂർ ജാമ്യത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു .സുപ്രീം കോടതി കൂടെ കൈവിട്ടതോടെ വേറെ വഴിയില്ലാതായതോടെയാണ് ഇപ്പോഴത്തെ കീഴടങ്ങൽ .
നഗ്ന ശരീരത്തിൽ പടംവര :രഹ്നാ ഫാത്തിമ കീഴടങ്ങി .
രഹ്നാ ഫാത്തിമയുടെ പ്രവർത്തിയെ അംഗീകരിച്ചും എതിർത്തും സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.വലിയ വാർത്താപ്രാധാന്യമാണ് രഹ്നയുടെ നഗ്നതാ പ്രദർശനത്തിനും ഈ പടം വരയ്ക്കലിനും കിട്ടിയിരിക്കുന്നത്.