ബിഹാറിൽ കേവല ഭൂരിപക്ഷം നേടിയെങ്കിലും എൻ ഡി എ മുന്നണിയിൽ അനിശ്ചിതത്വം .എൻ ഡി എയുടെ വിജയത്തെക്കുറിച്ച് ഇതുവരെ നിതീഷ്‌കുമാർ പ്രതികരിച്ചിട്ടില്ല .മുഖ്യമന്ത്രിയാകണോ എന്ന് നിതീഷിന് രാഷ്ട്രീയ ധാർമ്മികത മുൻനിർത്തി തീരുമാനിക്കാം എന്നാണ് ബി ജെ പി സംസ്ഥാന ഘടകം പ്രസ്താവിച്ചിരിക്കുന്നത്.മന്ത്രി സഭ രൂപീകരണം സംബന്ധിച്ച ഔപചാരികമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് . നിലവിലെ സാഹചര്യങ്ങൾ മന്ത്രിസഭാ രൂപീകരണം വൈകിയേക്കും എന്ന സൂചനകളാണ് നൽകുന്നത് .
എൻ ഡി എ ക്കു 125 സീറ്റാണ് ബീഹാർ നിയമസഭയിൽ ഇപ്പോഴുള്ളത് .കേവല ഭൂരിപക്ഷത്തിനു 122 സീറ്റാണ് വേണ്ടത് .മഹാസഖ്യത്തിന് 110 സീറ്റാണ് ഉള്ളത് .75 സീറ്റ് നേടി ആർ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് . തൊട്ടു പിന്നാലെ എഴുപതിനാല് സീറ്റുമായി ബി ജെ പിയുണ്ട് .
വോട്ടെണ്ണൽ ക്രമക്കേട് ആരോപിച്ചു നിയമയുദ്ധം നടത്താനാണ് മഹാസഖ്യത്തിന്റെ തീരുമാനം . നിയമ വിദഗ്ധരുമായി കൂടിയാലോചനയിലാണ് ആർ ജെ ഡി നേതൃത്വം .പതിനൊന്നു സീറ്റുകളിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് എൻ ഡി എയുടെ ജയം .ഏഴു സീറ്റിൽ അഞ്ഞൂറിൽ താഴെയും .