മലയാള സിനിമയിലെ ന്യൂജനറേഷന് താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢസംഘം ഏതാണെന്ന് നടന് നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ചലച്ചിത്രസംഘടനയായ ഫെഫ്ക. അങ്ങനെ ഉള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്ക്കും. നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും വ്യക്തമാക്കിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നല്കി. ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണത്തിനു പിന്നാലെയാണ് സിനിമാലോകത്ത് നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും വിവേചനവും വലിയ രീതിയില്‍ ചര്‍ച്ചയായത്. മലയാള സിനിമയിലും താരങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് യുവനടന് നീരജ് മാധവ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അടക്കം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
നടന് നീരജ് മാധവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കൊഴുക്കുന്നു: നടനെതിരെ ഫെഫ്ക.
സുശാന്തിന്റെ ആത്മഹത്യ ഹിന്ദി സിനിമ ലോകത്തെ മാത്രമല്ല ബാധിച്ചത് . ഇങ്ങു കേരളത്തിലും അതിന്റെ അലയൊലികൾ എത്തി .കങ്കണ റാണവത്തിന്റെ ആരോപണങ്ങൾ ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കി.