നേമത്തു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കെ മുരളീധരനെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു .ബി ജെ പിയുടെ മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ബി ജെ പി സ്ഥാനാർഥി .സി പി എം കഴിഞ്ഞ തവണയും പരീക്ഷിച്ച വി ശിവന്കുട്ടിയാണ് ഇത്തവണയും അവരുടെ സ്ഥാനാർഥി .
നേമം തങ്ങളുടെ കോട്ടയാണ് ,കേരളത്തിലെ ഗുജറാത്താണ് എന്നൊക്കെയാണ് ബി ജെ പിയുടെ അവകാശവാദം .എന്നാൽ താൻ ജയിച്ചത് ബി ജെ പി വോട്ടുകൊണ്ടു മാത്രമല്ല നിഷ്പക്ഷരുടെയും എതിർപാർട്ടിക്കാരുടെയും പോലും വോട്ടുകൾ നേടാനായതുകൊണ്ടാണ് എന്ന നിലവിലെ നേമം എം എൽ എ ഓ രാജഗോപാലിന്റെ വാക്കുകൾ കുമ്മനം രാജശേഖരന് അത്തരം വോട്ടുകൾ ആകർഷിക്കാനുള്ള കഴിവില്ല എന്ന ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .എന്നാൽ ശശിതരൂർ 2019ൽ തിരുവനന്തപുരത്തു നിന്നും ലോക്സഭയിൽ മത്സരിച്ചപ്പോൾ മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും അദ്ദേഹം ലീഡ് ചെയ്‌ത് വൻ ഭൂരിപക്ഷം നേടിയെങ്കിലും നേമത്ത് കുമ്മനമായിരുന്നു മുന്നിൽ എന്നത് കാര്യങ്ങൾ എളുപ്പമല്ല എന്ന് കോൺഗ്രസ്സിനെ ഓർമിപ്പിക്കുന്നു .പന്ത്രണ്ടായിരം വോട്ടിന്റെ ലീഡാണ് ബി ജെ പി നേമത്ത് ആ തിരഞ്ഞെടുപ്പിൽ നേടിയത് .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരനോട് തോൽവിയേറ്റുവാങ്ങിയ കുമ്മനം രാജശേഖരനെ ആണ് ബി ജെ പി ഇത്തവണ നേമം മണ്ഡലത്തിൽ മത്സരരംഗത്തിറക്കിയിരിക്കുന്നത്. ആദ്യമായി ബി ജെ പി കേരളാ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തിൽ വളരെ എളുപ്പത്തിൽ ജയിക്കാം എന്ന ബി ജെ പി യുടെയും കുമ്മനം രാജശേഖരന്റേയും പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് മുരളീധരന്റെ വരവ് . ബി ജെ പി സംസ്ഥാന അധ്യക്ഷനായിരിക്കെ ആയിരുന്നു വട്ടിയൂർക്കാവിൽ മുരളിയോട് കുമ്മനം രാജശേഖരന്റെ തോൽവി .
കെ മുരളീധരൻ കുമ്മനം രാജശേഖരൻ നേർക്കുനേർ പോരാട്ടമാകും നേമത്തു നടക്കുക അതുകൊണ്ടു തന്നെ ഇടതു സ്ഥാനാർഥി വി ശിവന്കുട്ടിയെ ആരും ഗൗരവമായി എടുക്കുന്നില്ല .