പത്രങ്ങളിലൂടെ കൊറോണ പകരുമോ ?സാധ്യതയേറെ എന്ന് ആരോഗ്യ മേഖലയിലെ നിരവധി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു .കൊറോണ വൈറസിന്റെ വ്യാപനം തടയാനായി സോഷ്യൽ ഡിസ്റ്റൻസിങ് മാത്രമേ ചെയ്യാനുള്ളൂ എന്ന നിലയ്ക്ക് രാജ്യം നിൽക്കുമ്പോൾ പത്രം വഴി നിങ്ങളുടെ വീട്ടിലേക്കു നേരിട്ട് വൈറസ് അണുക്കൾ എത്തിയേക്കാം .പ്രചാരണം ഉണ്ടായ ഉടനെ തന്നെ പത്രമാധ്യമങ്ങൾ അവരുടെ ദൃശ്യമാധ്യമങ്ങളും ഓൺലൈൻ സംവിധാനങ്ങളും വഴി ഉടനെ പ്രതിരോധം തീർത്തു .പല ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ സന്ദേശങ്ങളും മറ്റും അണിനിരത്തിയായിരുന്നു പ്രചാരണം .കൊറോണ രോഗത്തെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിൽ പത്രമാധ്യമങ്ങൾ ചെയ്യുന്ന സേവനങ്ങളെ മുഖ്യമന്ത്രി പ്രകീർത്തിക്കുന്ന വീഡിയോ പോലും പത്രങ്ങൾ ഉപയോഗപ്പെടുത്തി .”പത്രം വായിച്ചിട്ട് ആർക്കും കൊറോണ വന്നതായി അറിയില്ലെന്നായിരുന്നു “ഒരു വിദ്വാന്റെ പരിഹാസം .എന്നാൽ മാതൃഭൂമി ചാനലിൽ കുറച്ചു കൂടി വസ്തുനിഷ്ഠമായി കാര്യങ്ങൾ വിശദീകരിക്കപ്പെട്ടു ,പത്രം പ്രിന്റ് ചെയ്യുന്നത് ,മടക്കുന്നത്,പായ്ക്ക് ചെയ്യുന്നത് എല്ലാം യന്ത്രവത്‌കൃതമാണ് .അവരുടെ ജീവനക്കാർ മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുമുണ്ട് .എന്നാൽ പത്ര ഏജന്റുമാർ , പത്രം വീട്ടിലേക്കെത്തിക്കുന്ന ഏജന്റുമാർ എന്നീ ആളുകൾ മതിയായ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നതാണ് ഈ കാര്യത്തിലെ ശ്രദ്ധിക്കേണ്ട വസ്തുത എന്നവർ റിപ്പോർട്ട് ചെയ്തു .പത്ര വിതരണക്കാരിൽ ബോധവത്കരണം നടത്തുമെന്നും കയ്യുറകൾ ധരിക്കാൻ നിഷ്കർഷിക്കുമെന്നും വിശദീകരിച്ചു .

നിലവിൽ കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലും പത്രക്കെട്ടുകൾ ഇറക്കിവച്ച ശേഷം പാക്കെറ്റുകൾ പൊട്ടിച്ചു കഴിയും മുതൽ ആശങ്കയ്ക്ക് സ്ഥാനമുണ്ട് .പത്രങ്ങളും പ്രസിദ്ധീകരണങ്ങളും എണ്ണി തരം തിരിക്കുന്നത് തറയിൽ വച്ചാണ് .പത്രം വിതരണം ചെയ്യുന്ന ആളിന്റെ വൃത്തിയും രീതികളും പോലും പ്രശ്നമാണ് .രോഗ ബാധിതനാണെങ്കിൽ അയാൾ മുഖം പൊത്താതെ തുമ്മിയാൽ അണുക്കൾ പത്രത്തിലൂടെ നിങ്ങളുടെ വരാന്തയിലേക്കെത്താം .ബാക്കികാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ പിന്നീട് കണ്ണിലോ വായിലോ തൊട്ടാൽ അണുക്കൾ നമ്മിലേക്കെത്തും. ഇത്തരം പ്രശ്ന സാധ്യതകൾ, സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകളും പത്രമാധ്യമങ്ങൾ തന്നെ മുൻകൈയെടുത്തു പരിഹരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ .