സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ തീവ്രവാദ സംഘങ്ങൾ രൂപീകരിച്ചുവെന്ന് എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഈ തീവ്രവാദ സംഘത്തിലേക്ക് ആളുകളെ ചേർക്കുകയും പണമുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 2019 നും 2020 ജൂൺ മാസത്തിനുമിടയിലായി 167 കിലോഗ്രാം സ്വർണ്ണം ഇന്ത്യയിലേക്ക് കടത്താൻ വേണ്ട ഒത്താശകൾ ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് നഷ്ടമുണ്ടാക്കി പണമുണ്ടാക്കാനുള്ള ഉദ്ദേശവും പ്രതികൾക്ക് ഉണ്ടായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. യു എ ഇ യുമായുള്ള ബന്ധത്തെ ഇല്ലാതാക്കുക കൂടിയാണ് ഇതിലൂടെയുണ്ടായത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രി വെൻഷൻ) നിയമത്തിന്റെ അടിസ്ഥാനത്തിൽ 16, 17, 18, 20 വകുപ്പുകൾ പ്രകാരം പ്രതികളെല്ലാവരും കുറ്റം ചെയ്തിട്ടുണ്ട് എന്നും കുറ്റപത്രത്തിൽ പറയുന്നു.
-വിഷ്ണു ഗോപാൽ ടി.വി