തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതികളിൽ നിന്നും രണ്ടു കോടിയിലേറെ രൂപയുടെ നിക്ഷേപം ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എൻ ഐ എ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന .സന്ദീപ് നായരുടെ അമ്പത്തഞ്ചു ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട് .എൻ ഐ എ അന്വേഷണം പുരോഗമിക്കുന്നു.

അന്വേഷണം യു എ യിയിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻ ഐ എ .അതിനായി യു എ ഇ സർക്കാരിനോട് അനുവാദത്തിനായി അപേക്ഷ നൽകിക്കഴിഞ്ഞു .എന്നാൽ യു എ ഇ സ്വന്തം നിലയ്ക്കായിരിക്കും അന്വേഷണം നടത്തുന്നത് .ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനിടയില്ല എന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത് .