സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി .
സി ബി ഐയെ തടയാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി .സി ബി ഐയെ തടയാനായി നിയമനിർമ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നാണ് പിണറായി വിജയൻ മറുപടി നൽകിയത് .
ലൈഫ് മിഷൻ ഇടപാടിലെ അന്വേഷണ വിഷയത്തിൽ സി ബി ഐ അവരുടെ പണി ചെയ്യട്ടെ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .
ലൈഫ് മിഷൻ സി ഇ ഓ യു വി ജോസിന് സി ബി ഐ നോട്ടീസ് നൽകിയിരിക്കുകയാണ് .
സി ബി ഐ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കീഴിലുള്ള വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ലൈഫ് മിഷന്റെ ഫയലുകൾ പിടിച്ചെടുത്തിരിക്കയാണ് . എന്നാൽ പകർപ്പുകൾ കൊണ്ട് പോകാതെ ബന്ധപ്പെട്ട ഫയലുകളെല്ലാം കൊണ്ട് പോയത് ചട്ടലംഘനമാണ് .കൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന് അത് സംബന്ധിച്ച രേഖകൾ ഇതുവരെയും നൽകിയിട്ടില്ല .
സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി .
വിജിലൻസിനെ കൊണ്ട് ഫയലുകൾ പിടിച്ചെടുത്തത് സി ബി ഐയെ വഴിമുടക്കാനാണ് എന്നാണ് പ്രതിപക്ഷ ആരോപണം .വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ട് ലൈഫ് സംബന്ധിച്ച രേഖകൾ നൽകാത്തതിനെയും പ്രതിപക്ഷം വിമർശിക്കുന്നു .