സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൻ എസ് എസ് സെക്രട്ടറി ജി സുകുമാരൻ നായർ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടു .തിരഞ്ഞെടുപ്പ് സമയത്ത് വി ഡി സതീശൻ എൻ എസ് എസ് ആസ്ഥാനത്തെത്തി പിന്തുണ തേടിയിരുന്നു എന്നാണ് സുകുമാരൻനായരുടെ പ്രധാന ആരോപണം .പുതിയ സ്ഥാനലബ്ദിയിൽ മതിമറന്നാഹ്ലാദിക്കുകയാണ് വി ഡി സതീശൻ എന്നാണു സുകുമാരൻനായരുടെ പരിഹാസം .പാർട്ടികളെ വിമർശിക്കാൻ സാമുദായിക സംഘടനകൾക്ക് അധികാരമുണ്ട് എന്നും സുകുമാരൻ നായർ അവകാശപ്പെട്ടു .സാമുദായിക സംഘടനകൾ ,ശബരിമല എന്നീ വിഷയങ്ങളിൽ കെ പി സി സിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു .
പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ സാമുദായിക സംഘടനകൾക്കെതിരെ വി ഡി സതീശൻ നടത്തിയ പരാമർശങ്ങളാണ് എൻ എസ് എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത് .