തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം ഇടതുപക്ഷത്തിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല . നിയമ സഭ തിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല .ന്യുനപക്ഷ മത വിഭാഗങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കാൻ തയ്യാറായ സാഹചര്യം തുടർന്നും നിലനിർത്താനാകും എന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ് നീക്കം .
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ പ്രധാന വ്യക്തികളെ നേരിട്ട് കണ്ടു ആശയ സ്വരൂപണത്തിന് ശ്രമിക്കും.


തുടക്കത്തിലേ കല്ലുകടി, എൻ എസ് എസ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു .


മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പർക്ക പരിപാടി എൻ എസ് എസ് ബഹിഷ്കരിച്ചു .മുന്നോക്ക സംവരണം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി , മന്നം ജയന്തി അവധി ആയി പ്രഖ്യാപിക്കാത്തതുമാണ് ബഹിഷ്കരണത്തിന്റെ കാരണം.എൻ എസ് എസ് ആവശ്യങ്ങൾ സർക്കാർ മുഖവിലക്കെടുക്കുന്നില്ല എന്ന് എൻ എസ് എസ്സിന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു .കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ സമ്പർക്ക പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു .