ഡൽഹി: നേമത്തെ സംബന്ധിച്ച ആവ്യൂഹങ്ങൾ തുടരുകയാണ് .ഇപ്പോൾ കോൺഗ്രസ് ഹൈകമാൻഡ് നേമത്ത് മത്സരിക്കാൻ സന്നദ്ധനാണോ എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ചോദിച്ചിരിക്കുകയാണ് .ഉമ്മൻചാണ്ടി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു എന്നാണ് സൂചന.അങ്ങനെയെങ്കിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കും .
കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങും .സമ്പൂർണ്ണ പട്ടികയാകും പുറത്തിറങ്ങുക എന്നാണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരിക്കുന്നത് .
നേമത്ത് പാർട്ടിക്ക് വേണ്ടി ഈ വെല്ലുവിളി ഏറ്റെടുക്കണം എന്ന ആവശ്യം ഉമ്മൻചാണ്ടി സ്വീകരിച്ചതോടെ കെ മുരളീധരൻ മത്സരിക്കാനുള്ള സാധ്യത മങ്ങി .കെ മുരളീധരൻ തന്നെയാണ് നേമത്ത് കൂടുതൽ അനുയോജ്യൻ എന്നാണ് ഹൈക്കമാൻഡും കരുതുന്നത് .എന്നാൽ എം പി മാർ മത്സരിക്കേണ്ട എന്ന തീരുമാനം മുരളിക്ക് വേണ്ടി മാറ്റാൻ കോൺഗ്രസ്സ് ഹൈകമാൻഡ് തയ്യാറാകുന്നില്ല എന്നാണ് അറിയുന്നത് .