ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭക്ക് ഭീഷണി ഉയർത്തി ഭരണം പിടിക്കാൻ നീക്കം. എട്ടോളം ഭരണപക്ഷ എം എൽ എ മാരെ ബി ജെ പി മാറ്റി പാർപ്പിച്ചിരിക്കുന്നു എന്നതാണ് വിവരം . മന്ത്രിസഭയെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്ര എം എൽ എയും കൂട്ടത്തിലുണ്ട് .മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അട്ടിമറി നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് .ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ ചൗഹാന്റെ നീക്കങ്ങൾക്കുണ്ട്. അമ്പതു കോടി രൂപയോളം എം എൽ എ മാർക്ക് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് ആരോപിക്കുന്നു .എന്നാൽ മന്ത്രി സഭയ്ക്ക് ഭീഷിണിയൊന്നുമില്ല എന്നും ഈ പ്രതിസന്ധി പാർട്ടി അതിജീവിക്കും എന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു . ബി ജെ പി വിളിച്ചുചേർത്ത പാർലമെന്റെറി പാർട്ടി യോഗത്തിൽ നിന്നും ചില ബി ജെ പി സാമാജികർ വിട്ടുനിന്നത് ബി ജെ പിയുടെ ആത്മവി്ശ്വാസം കുറയ്ക്കുന്നു.