1963 ഡിസംബർ 8 ന് തൃശൂര്‍ ജില്ലയിലെ പീച്ചിയില്‍ വെച്ച് ഒരു കാര്‍ ഒരു കട്ടവണ്ടിയില്‍ ഇടിച്ച് അപകടമുണ്ടാകുന്നു അപകടം കണ്ട്  ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് ഇടിച്ച കാറില്‍ ആഭ്യന്തരമന്ത്രി പിടി. ചാക്കോ ഇരിക്കുന്നു കൂടെ ചുവന്ന സിന്ദൂരപ്പൊട്ടു തൊട്ട ഒരു സ്ത്രീയും.

ആഭ്യന്തരമന്ത്രി സഞ്ചരിച്ച കാര്‍ ഒരു കട്ട വണ്ടിയില്‍ ഇടിച്ചതും ആഭ്യന്തരമന്ത്രിയോടൊപ്പം ചുവന്ന സിന്ദൂരപ്പൊട്ട് തൊട്ട ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്ത കേരളത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു…

അന്നു വൈകീട്ടു തന്നെ കോട്ടയത്തു നിന്നും ചാക്കോയുടെ ഭാര്യയെ ചുവന്ന സിന്ദൂരപ്പൊട്ടണിയിച്ച് തൃശൂരിലേക്ക് കൊണ്ടുവന്നു. വൈകീട്ട് തൃശൂര്‍ പട്ടണത്തിലൂടെ ചാക്കോയും ഭാര്യയും സായാഹ്ന സവാരി നടത്തി അപകടത്തില്‍ പെട്ട കാറില്‍ തന്നോടൊപ്പമുണ്ടായിരുന്ന ചുവന്ന പൊട്ടു തൊട്ട സ്ത്രീ തന്റെ ഭാര്യയായിരുന്നു എന്നറിയിക്കാനായിരുന്നു ഇത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഈ സംഭവം വലിയ വിവാദമായി നീറിപ്പുകഞ്ഞു ആര്‍.ശങ്കറും കൂട്ടരും ചാക്കോയെ തള്ളിപ്പറഞ്ഞു ഒടുവില്‍ ചാക്കോ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് നടന്ന കെപിസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും തോറ്റതോടെ ചാക്കോ സജീവ രാഷ്ട്രീയം വിട്ടു.കുറച്ചു നാളുകള്‍ക്കു ശേഷം കുറ്റ്യാടിയില്‍ വെച്ച് ഹൃദയ സ്തംഭനം വന്ന് അദ്ദേഹം മരണമടഞ്ഞു.

ചാക്കോയുടെ മരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കി കോണ്‍ഗ്രസ് നേതാക്കന്മാരുടെ ചതിയില്‍ മനം നോന്ത് ഹൃദയം പൊട്ടിയാണ് അദ്ദേഹം മരിച്ചതെന്ന് കെഎം.ജോര്‍ജ്ജും കൂട്ടരും ആരോപിച്ചു.
അങ്ങിനെ 1964 ല്‍ കെഎം.ജോര്‍ജ്ജിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്നും15 എംഎല്‍എ മാര്‍ ഇറങ്ങി വന്ന് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചു.

ആരും നിയമസഭ കാണാത്ത 1965 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചു

അധികം താമസിയാതെ 1972 ല്‍  കെഎം ജോര്‍ജ്ജ് സ്ഥാപക സെക്രട്ടറിമാരായ മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍,ആര്‍ ബാലകൃഷ്ണപ്പിള്ള എന്നിവരെ പുറത്താക്കി അങ്ങിനെ കേരള കോണ്‍ഗ്രസില്‍ ആദ്യത്തെ പിളര്‍പ്പുണ്ടായി!!!!

പിന്നീട് ഇരുപതിലേറെ പിളര്‍പ്പുകള്‍ വളരുന്തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഒരു പ്രതിഭാസമായി മാറി കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി.അതില്‍ ഒടുവിലത്തേതാണ് ഇന്നലത്തെ പിളര്‍പ്പ്.

കേരളത്തില്‍ എത് മുന്നണി അധികാരത്തില്‍ വന്നാലും ആ മുന്നണിയില്‍ കേരള കോണ്‍ഗ്രസിന്‍റ ഏതെങ്കിലും കഷണങ്ങളുണ്ടാകും അതാണവരുടെ ശക്തിയും വിജയവും .
കേരളത്തില്‍ നിലവില്‍ 8 കേരള കോണ്‍ഗ്രസുകളുണ്ട് മൂന്നെണ്ണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പവും രണ്ടെണ്ണം ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പവും രണ്ടെണ്ണം എന്‍ഡിഎ പക്ഷത്തും. എവിടെക്കാണെന്നറിയാതെ ഇപ്പോള്‍ ജോസ് കെ മാണിയും.
ജോസ് കെ മാണിയുടെ നേതൃത്വ ശേഷി തന്നെ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കിട്ടിയ രാജ്യസഭാ എം പി സ്ഥാനവും വെച്ച് ജോസഫ് കാലം ച്ചെയ്യുന്നതു വരെ ക്ഷമിച്ച് പാർട്ടിയെ കൂട്ടിയോജിപ്പിച്ച് നിർത്തിയിരുന്നേങ്കിൽ വിദൂര ഭാവിയിൽ  ജോസിന് പാർട്ടിയെ കൈപ്പിടിയിലാക്കാമായിരുന്നു.

രാഷ്ട്രിയ കേരളത്തിലെ മാലിന്യമാണ് കേരളാ കോൺഗ്രസ്സുകൾ.പാർട്ടിയുടെ ഭരണഘടനയും പരിപാടിയും അധികാരത്തിലധിഷ്ടിതമാണ്. അധ്വാനവർഗ്ഗസിദ്ധാന്തവും  കർഷക സ്നേഹവും താത്വികമായ മുഖവും നൽകി. കയ്യേറ്റത്തിൻ്റെയും അഴിമതിയുടെയും കൂടെയാണ് എന്നും കേരളാ കോൺഗ്രസുകളെ ചേർത്ത് വയ്ക്കേണ്ടത്.

പിറവി കൊണ്ടനാൾ മുതൽ രാഷ്ട്രീയ മാന്യത ലവലേശമില്ലാത്ത ആൾക്കൂട്ടമായിരുന്നു കേരളാ കോൺഗ്രസുകൾ.ലേലം വിളിയും കൂറുമാറലും ചേരിമാറലും കലയാക്കിയായിരുന്നു ഇതുവരെയുള്ള മുന്നോട്ട് പോകൽ. 

കേരളാകോൺഗ്രസ്സുകൾ കേരള രാഷ്ട്രിയത്തിലെ ഇത്തിൾ കണ്ണികളാണെന്ന തിരിച്ചറിവിലേക്ക് ഇരുമുന്നണികളും എത്തേണ്ടതുണ്ട്. പ്രബല പാർട്ടികളോടൊത്തു നിന്ന് വിജയം നേടും.ക്രിസ്ത്യാനികളുടെ പാർട്ടി എന്ന ബ്രാൻഡിങ്ങും പൊളിച്ചെഴുതേണ്ടതാണ്.ആ കുരുക്കിൽ ഇരു മുന്നണി നേതൃത്വവും വിഴരുത്.

അതുകൊണ്ടുതന്നെ ഇത്രയും നാളും മുന്നണി രാഷ്ട്രീയത്തിൻ്റെ ആനുകൂല്യത്തിൽ വിലപേശി, എം എൽ എ യും മന്ത്രിയുമാകുകയും അതിനു ശേഷം നിരന്തരം നിർബാധം അഴിമതി നടത്തുന്നവരെ ജനാധിപത്യത്തിൻ്റെ ശക്തിയുപയോഗിച്ച് ചവറ്റു കൊട്ടയിലേക്ക് വലിചെറിയുകയാണ് വേണ്ടത്