സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വിവാദങ്ങളായിരുന്നു. ഇപ്പോള്‍ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ ഓണ്‍ലൈന്‍ റിലീസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അസോസിയേഷന്‍ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഓണ്‍ലൈന്‍ റിലീസിന് അനുകൂലമായ തീരുമാനം ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ ഒടിടി റിലീസ് വേണോയെന്ന് നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാം. ചിത്രീകരണം പൂര്‍ത്തിയായ 15 സിനിമകളുടെ നിര്‍മ്മാതാക്കളുമായി അസോസിയേഷന്‍ ചര്‍ച്ച നടത്താനും തീരുമാനമായി. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റീലിസ് ചെയ്യുമെന്ന നിലപാടില്‍ നിര്‍മ്മാതാവ് ഉറച്ച് നിന്നതോടെ വിവിധ ചലച്ചിത്രസംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.

മലയാള സിനിമയിലെ ഓണ്‍ലൈന്‍ റിലീസിനെ സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് സിനിമാസംഘടനകള്‍ക്കുള്ളത്. തീയറ്ററുകളിൽ കൂടെയുള്ള സിനിമ പ്രദർശനം എന്നാരംഭിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണ് .നിരവധി വൻകിട ചിത്രങ്ങൾ റിലീസ് കാത്തുകിടക്കുന്നുണ്ട് .