തിരുവനന്തപുരം: ക്ഷേത്രഭരണം പൂർണമായും സംസ്ഥാന സർക്കാരിന് എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് രാജകുടുംബം സുപ്രീം കോടതിയിൽ പോയത് .ഇപ്പോൾ സുപ്രീം കോടതി തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശവാദം അംഗീകരിച്ചിരിക്കുകയാണ് .രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന്റെ അവകാശം അവസാനിക്കുന്നില്ല എന്നതാണ് സുപ്രീം കോടതി വിധിയിലെ സുപ്രധാന ഭാഗം .ഹൈക്കോടതിയുടെ തീരുമാനങ്ങൾ പൂർണ്ണമായും നിരാകരിച്ചിരിക്കുകയാണ് സുപ്രീം കോടതി .ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള താൽക്കാലിക ഭരണസമിതിയായിരിക്കും പുതിയ സ്ഥിരം സമിതി വരും വരെ ക്ഷേത്രഭരണം നടത്തുക .
ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധിയാണ് ഇപ്പോൾ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത് .രാജകുടുംബങ്ങളുടെ പിന്തുടർച്ച സംബന്ധിച്ച ഇനി വരാനുള്ള കേസുകളെയും തീർച്ചയായും ഈ വിധി ബാധിക്കും .

ബി നിലവറ തുറന്നു സ്വത്തുവിവരങ്ങൾ എണ്ണി തിട്ടപ്പെടുത്തണം എന്ന സംസ്ഥാന സർക്കാർ തീരുമാനം സുപ്രീം കോടതി തള്ളി .ആ വിഷയത്തിലും തീരുമാനമെടുക്കുക പുതിയ ഭരണ സമിതിയായിരിക്കും .