പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുടുങ്ങിയ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി .കേസിൽ വി കെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയാണ് .അറസ്റ്റ് രേഖപ്പെടുത്തിയത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് .സാങ്കേതികമായി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ആശുപത്രിയിൽ തുടരും .വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിൽ നേരിട്ടെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത് .അറസ്റ്റ് വിവരം വിജിലൻസ് നിയമസഭാ സ്പീക്കറെ അറിയിച്ചു .
ഇബ്രാഹിം കുഞ്ഞ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട് .ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത് .
വിജിലൻസ് സസൂഷ്മം വി കെ ഇബ്രാഹിംകുഞ്ഞിനെ നിരീക്ഷിച്ചു വരികയായിരുന്നു .അതിനാൽ തന്നെ രാവിലെ ആലുവയിലെ വീട്ടിലെത്തിയ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ല ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വീട്ടുകാരുടെ വാദം വിശ്വസിച്ചില്ല .ലോക്കൽ പോലീസിനോടൊപ്പം അവർ വീട്ടിനുള്ളിൽ കയറി പരാതി .എന്നാൽ അദ്ദേഹത്തെ വീട്ടിൽ കണ്ടെത്താനായില്ല .തുടർന്ന് മരടിലെ ലകേഷോറെ ആശുപത്രിയിൽ നിന്നും മുൻമന്ത്രി അവിടെയുണ്ട് എന്നതിന് സ്ഥിതീകരണമുണ്ടായി .അറസ്റ്റ് ചെയ്യും എന്ന വിവരം ചോർന്നുകിട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ അഭയംപ്രാപിച്ചു എന്ന് ന്യായമായും സംശയിക്കാം .
പാലാരിവട്ടം അഴിമതികേസിൽ അറസ്റ്റ് : വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിജിലൻസ് .
ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്നുറച്ചമട്ടിലാണ് ഇടതു സർക്കാർ .തുടർച്ചയായ ആരോപണങ്ങളിൽ പെട്ട് നട്ടംതിരിയുന്ന എൽ ഡി എഫ് ആദ്യം എം സി കമറുദ്ധീൻ എം എൽ എ ഇപ്പോൾ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഇനി കെ എം ഷാജി ...വി എസ് ശിവകുമാർ ,എ പി അനിൽകുമാർ എന്നിവരെയൊക്കെ ഉന്നംവയ്ക്കുന്നു .