മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ മുൻമന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത് .ആശുപത്രിയിൽ വച്ച് നിബന്ധനകളോടെ ചോദ്യം ചെയ്യാം.
മൂന്നു പേർ മാത്രമേ വിജിലൻസിന്റെ അന്വേഷണ സംഘത്തിൽ ചോദ്യംചെയ്യലിന് പാടുള്ളു . ലെക് ഷോർ ആശുപത്രിയിൽ നവംബർ 30 നു ചോദ്യം ചെയ്യാം . ഒരുമണിക്കൂർ ചോദ്യം ചെയ്താൽ പതിനഞ്ചു മിനിറ്റ് വിശ്രമം അനുവദിക്കാനും കോടതി നിർദേശമുണ്ട് .ചികിത്സയ്ക്ക് ഒരു വിധത്തിലുമുള്ള തടസ്സവും പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷ തള്ളിയെങ്കിലും ഏഴു നിബന്ധനകൾ പാലിച്ചു മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളു എന്ന കോടതിയുടെ നിർദ്ദേശം മുന്മന്ത്രിക്ക് ആശ്വാസമാകും .
