കൊതുകു വളർത്തൽ കേന്ദ്രങ്ങളാകുന്ന “പേപ്പർ കപ്പുകൾ “.

പേപ്പർ കപ്പുകൾ ചവറായി തള്ളുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചു തുടങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഈ വിഷയത്തിൽ ഉള്ളൂ .

തിരുവനന്തപുരം: കോവിഡ് രോഗം പ്രതിരോധിക്കുന്ന ഭാഗമായി കേരളമെങ്ങും ഉള്ള ചായ /കോഫി സ്റ്റാളുകളിൽ  കണ്ണാടി ഗ്ലാസുകളും കളിമൺ കപ്പുകളും മാറ്റി കടലാസ്സ് കപ്പുകളിൽ ചായ നൽകി തുടങ്ങി .കോവിഡ് ഉള്ള  ഒരാളുപയോഗിച്ച ഗ്ലാസിൽ നിന്നും അടുത്തയാൾ തുടർന്നുപയോഗിക്കുമ്പോൾ ഉണ്ടാകാനിടയുള്ള രോഗവ്യാപന സാധ്യത ഇല്ലാതാക്കാനാണ് പേപ്പർ കപ്പുകൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് ,നല്ലകാര്യം .പക്ഷെ പേപ്പർ കപ്പുകളുടെ രംഗപ്രവേശം മറ്റു പല പ്രശ്നങ്ങൾക്കും വഴി വച്ചിരിക്കുകയാണ് ,പലയിടത്തും ചായക്കടകളുടെ സമീപം   പേപ്പർ കപ്പുകളുടെ മാലിന്യ കൂമ്പാരമാണ് .കപ്പുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വ്യാപകമായി പെറ്റുപെരുകുന്നതിനു കാരണമാകുന്നു .മഴക്കാലമായതിനാൽ ഡെങ്കിപ്പനി പകർന്നുപിടിക്കാവുന്ന സാഹചര്യം പ്രശ്നനത്തിന്റെ ഗൗരവം കൂട്ടുന്നു . ഇതുകൂടാതെ ചില പാരിസ്ഥിക പ്രശ്നങ്ങളും ഈ വിഷയമുയർത്തുന്നുണ്ട്.


തിരുവനന്തപുരത്ത് സംസ്‌കൃത കോളേജിന് പുറകുവശത്ത് തള്ളിയിരിക്കുന്ന പേപ്പർ കപ്പ് മാലിന്യം .ജേക്കബ്‌സ്‌ ജംഗ്‌ഷനിലെ ചായക്കടയിൽ നിന്നുമാണ് ഇത്രയും മാലിന്യം .

പേപ്പർ കപ്പ് എന്നാണ് പേരെങ്കിലും പൂർണമായും കടലാസുകൊണ്ടല്ല അതിന്റെ നിർമ്മാണം.ഉൾവശത്ത് പ്ലാസ്റ്റിക് കൊണ്ടുള്ള പ്രതലമാണ് ,ഇതാണ് കടലാസു കപ്പിൽ ചായയെ നിർത്താൻ സഹായിക്കുന്നത് .ഈ കടലാസു കപ്പിലെ  പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വൻ ഭീഷിണിയാണ് ഉയർത്തുന്നത്.
ആളുകൾ ഉപയോഗിച്ച പേപ്പർ കപ്പുകൾ സംഭരിച്ചു നശിപ്പിക്കേണ്ടത് ടീ സ്റ്റാൾ ഉടമകളുടെ ഉത്തരവാദിത്തമാണ് .അതവർ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നഗരസഭയുടെ അല്ലെങ്കിൽ പഞ്ചായത്തിന്റെ  ഉത്തരവാദിത്തമാണ് .കടലാസു കപ്പുകൾ ചവറുകൂട്ടിയിടുന്നതിന്റെ അപകടത്തെ കുറിച്ച് നാം ബോധവാന്മാരായേ തീരൂ .എത്രയും പെട്ടന്ന് അധികൃതരിൽ നിന്നും നടപടിയുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം .