600 കോടിയോളം രൂപയുടെ നഷ്ടമാണ് ലോക്ക്ഡൗണ്‍ മൂലം മലയാള സിനിമയ്ക്കുണ്ടായിരിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നാണ് സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ഘട്ടത്തിലാണ് സംഘടനകള്‍ ആവശ്യവുമായി രംഗത്തെത്തിയത്. നിലവില്‍ പൂര്‍ത്തികരിക്കാനുള്ള 25 സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നുമാണ് അവര്‍ പറയുന്നത്. ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലുമുള്ള സിനിമകള്‍ ഉള്‍പ്പെടെ 66 ഓളം സിനിമകള്‍ നിലവില്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട യോഗം വെള്ളിയാഴ്ച ചേരുമെന്നും, താരസംഘടനകളുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.