പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു .ശരത്‌ലാൽ കൃപേഷ് എന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു .ആ കേസിലെ പ്രതികളിൽ മൂന്നുപേരുടെ ഭാര്യമാർക്കാണ് ഇപ്പോൾ നിയമനം നടത്തിയിരിക്കുന്നത് .കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ ആറുമാസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നൽകിയിരിക്കുന്നത് .ജില്ലാ പഞ്ചായത്തു ഭരണം കയ്യാളുന്ന സി പി എം പ്രതികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം .
പ്രതികളുടെ ഭാര്യമാർക്ക് ജോലി കൊടുത്ത നടപടി നീചം എന്ന് ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു .
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി .പോലീസ് തടഞ്ഞതിനെത്തുടർന്നു പ്രധാന ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു .മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് നിയമനം നടത്തിയിരിക്കുന്നത് എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത് .