മകൾ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ, ഇന്നലെ നടന്ന പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെ:
“അത്തരത്തിലുള്ള എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറഞ്ഞു നടക്കാൻ സമയമില്ല. എനിക്ക് ആശങ്കയില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളു. ആ ധൈര്യം തന്നെയാണ് ഇതേ വരെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ആരോപണം ഉന്നയിച്ചവർ തെളിവ് കൊണ്ടുവരട്ടെ “.

മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ, മകൾ വീണയുടെ ബംഗളൂരുവിലുള്ള ഐ ടി ബിസിനസ്സുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങൾ അവതരിപ്പിക്കകയാണ്. മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വരവ് – ചിലവ് സംബന്ധിച്ച് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചവയാണ് ഈ വിവരങ്ങളും കണക്കുകളും.

Exalogic Solutions Private Ltd,
No21, 2nd Floor, PlD-98-50-2l, New No.20-W181-40, 1st Main Road, Hebbal Ganganagara layout, Bangalore, Karnataka എന്നതാണ് കമ്പനിയുടെ മേൽവിലാസം.

Veena Thayikandiyil, D/O Pinarayi Vijayan, residing at AKG centre, Palayam, Trivandrum 695034 എന്നതാണ് നൽകിയിരിക്കുന്ന മേൽവിലാസം.

കമ്പനി നിയമപ്രകാരമുള്ള One Person Company ആയി രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡയറക്ടർ, പിണറായി വിജയന്റെ മകളായ വീണ തായിക്കണ്ടിയിലാണ്.10 രൂപ വിലയുള്ള 10,000 ഓഹരികളാണ് വീണയുടെ പേരിലുള്ളത്.

വീണയുടെ അമ്മയും, പിണറായി വിജയന്റെ ഭാര്യയുമായ കമല തായിക്കണ്ടിയിലാണ് മേല്പറഞ്ഞ കമ്പനിയുടെ നോമിനി.
19.9.2014ലാണ് കമ്പനി രജിസ്റ്റർ ചെയ്തത്.

ഇനി, വീണാ തായിക്കണ്ടിയിലിന്റെ കമ്പനിയുടെ വരവ് ചെലവ് കണക്കുകളിലേക്ക് വരാം.
2015ൽ കമ്പനി പ്രവർത്തനം തുടങ്ങി, വായ്പയായി വീണയുടെ കൈവശമുള്ള 14, 56,336 രൂപയുമായി. 2015ൽ കമ്പനിക്ക് വരുമാനമില്ല.2016ൽ 25,10,187 രൂപയുടെ (25.10 ലക്ഷം രൂപ) വരുമാനം കമ്പനി നേടി.ആ വർഷം എംപവർ ഇന്ത്യാ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി 25,00,000 ( 25 ലക്ഷം രൂപ)രൂപയും, ധനലക്ഷ്മി ബാങ്ക് 33,87,135 രൂപയും (33.87 ലക്ഷം രൂപ) വായ്പയായി നൽകി.

2019 ഓടെ കമ്പനിയുടെ ലാഭം 1,11, 200,32( 1. 11 കോടി രൂപ) യായി കുത്തനെ ഉയർന്നു. വീണ കമ്പനിയിലേക്ക് കൊണ്ടുവന്ന വായ്പയും 44,46,586 രൂപ (44.46 ലക്ഷം രൂപ) 2019 ഓടെ കുത്തനെ ഉയർന്നു. ധനലക്ഷ്മി ബാങ്കിൽ നിന്ന് ലഭിച്ച വായ്പയും 2019 ഓടെ ഉയർന്ന് 43, 11, 500 രൂപ (43.11 ലക്ഷം രൂപ) ആയി.2019 ലും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്ന് 4,88,569 രൂപ വായ്പയായി ലഭിച്ചു.

2016ൽ 44.83 ലക്ഷം രൂപയും 2017ൽ 29.81 ലക്ഷം രൂപയും നഷ്ടത്തിലായിരുന്ന കമ്പനി, 2018 ഓടെ 17.55 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി.2019 ൽ കമ്പനിയുടെ നഷ്ടം 50,440 രൂപയായിരുന്നു.
കമ്പനിയുടെ ബാംഗ്ലൂരിലെ 2016ലെ വാടക ചിലവ് 11, 12,3,34 ( 1.12 ലക്ഷം രൂപ) യായിരുന്നു.അത് 2019 ഓടെ വെറും 1, 20,000 ( 1.2 ലക്ഷം രൂപ) യായി കുറഞ്ഞു.

കമ്പനിയുടെ പ്രവർത്തനത്തിലെ ദുരൂഹതകൾ താഴെ പറയുന്നവയാണ്:

1. കമ്പനിയുടെ ലാഭം വെറും 4 വർഷം കൊണ്ട് 25.70 ലക്ഷം രൂപയിൽ നിന്ന് 1.11 കോടി രൂപയായി കുത്തനെ ഉയർന്നു.
2. കമ്പനി ഉടമയായ വീണ കമ്പനിക്ക് നൽകിയ വായ്പ 2015ൽ 14.56 ലക്ഷം രൂപയായിരുന്നത്, 2019 ൽ 44.46 ലക്ഷം രൂപയായി കുത്തനെ ഉയർന്നു.
3. കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് നൽകിയ വായ്പ 2016ൽ 33.87 ലക്ഷം രൂപയായിരുന്നത്, 2019 ഓടെ 43.11 ലക്ഷം രൂപയായി ഉയർന്നു.
4. എംപവർ ഇന്ത്യാ ക്യാപ്പിറ്റൽ ഇൻവസ്റ്റ്മെന്റ് സ് എന്ന കമ്പനി 2016ൽ 25 ലക്ഷം രൂപ വായ്പയായി നൽകിയപ്പോൾ, 2017ൽ അത് 34.35 ലക്ഷമായി ഉയർന്നു.2018ൽ ലാഭമുണ്ടായതിനെ തുടർന്ന് ഈ കമ്പനിയുടെ വായ്പയിൽ ഒരു ഭാഗം തിരിച്ചടച്ചു.
5. എല്ലാ വർഷവും കുത്തനെ കുറയുന്ന വാടക ചിലവ്. 2016ൽ വാടക ചിലവ് (ബാംഗ്ലൂരിൽ )11.12 ലക്ഷം രൂപയായിരുന്നു.അത് 2019 ഓടെ വെറും 1.20 ലക്ഷം രൂപയായി കുത്തനെ കുറഞ്ഞു.
6. ശമ്പള ചിലവ് 2016ൽ 50.35 ലക്ഷം രൂപയായിരുന്നു. അത് 2019 ഓടെ 67.98 ലക്ഷം രൂപയായി ഉയർന്നു.

മേല്പറഞ്ഞ ദുരൂഹതകളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾ ഇതാണ്:
a ) കമ്പനിയുടെ വരുമാനം 4 വർഷം കൊണ്ട് മൂന്നിരട്ടിയിലധികം ഉയർന്നതായി കാണുന്നു.ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെ? ഏതൊക്കെ കമ്പനികളിൽ നിന്നാണ് വരുമാനം ലഭിച്ചത്? എന്തൊക്കെ പ്രവർത്തികളാണ് ഈ കമ്പനികൾക്ക് ചെയ്തു കൊടുത്തത്? ഇക്കാര്യങ്ങൾ രേഖകൾ സഹിതം വിശദീകരിക്കേണ്ടതല്ലേ?
b) കമ്പനി ഉടമയായ വീണ, കമ്പനിക്ക് നൽകിയ വായ്പ 2015ൽ 14.56ലക്ഷം രൂപയായിരുന്നത് 2019 ഓടെ 44.46 ലക്ഷം രൂപയായി ഉയർന്നു. ഈ പണത്തിന്റെ സ്രോതസ്സ് എന്താണ്?
c) ധനലക്ഷ്മി ബാങ്കിൽ നിന്ന് ലഭിച്ച വായ്പ 2019 ൽ 43.11 ലക്ഷം രൂപയായി ഉയർന്നു. എന്തടിസ്ഥാനത്തിലാണ് നഷ്ടത്തിലോടുന്ന ഒരു കമ്പനിക്ക് ബാങ്ക് ഇത്ര വലിയ തുക വായ്പ നൽകിയത്? വായ്പ കരാർ പ്രകാരം Book debt ആണ് സെക്യുരിറ്റി എന്നോർക്കണം.
d) Empower India Capital Investments  എന്ന എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, കരിമണൽ കച്ചവടത്തിൽ വ്യാപൃതനായിരിക്കുന്ന ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയാണോ വീണയുടെ കമ്പനിക്ക് 2016ൽ 25 ലക്ഷം രൂപയും 2017ൽ 39.35 ലക്ഷം രൂപയും വായ്പ നൽകിയത്?
e) ബാംഗ്ലൂർ പോലൊരു വൻകിട നഗരത്തിൽ 2016ൽ 11.12 ലക്ഷം രൂപയായിരുന്ന വാടക ചിലവ് എങ്ങനെയാണ് 2019ൽ വെറും 1.20 ലക്ഷം മാത്രമായി കുത്തനെ കുറഞ്ഞത്?
f) ശമ്പള ചിലവിൽ എങ്ങനെയാണ് കുത്തനെ   ഉയർച്ചയുണ്ടായത്?

ഇത്രയും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബാധ്യസ്ഥനാണ്. അത് ചെയ്യാതെ, ഒളിച്ചോട്ടം തുടർന്നാൽ മടിയിൽ കനമുണ്ട് എന്ന് തന്നെ ജനം വിശ്വസിക്കും!

(കെ എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം)