ഡോക്ടറുടെ കുറിപ്പടിയുമായി എക്സൈസ് ഓഫീസിൽ പോയാൽ മദ്യം ലഭിക്കും എന്ന വാർത്ത മദ്യപന്മാർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത് .സർക്കാർ ഉത്തരവും പുറത്തിറങ്ങി .
എന്നാൽ ഇപ്പോൾ മദ്യം മരുന്നുപോലെ കുറുപ്പടിയിൽ എഴുതി നൽകാനാവില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ നിലപാടെടുത്തതോടെയാണ് സർക്കാർ കുഴഞ്ഞത് .പ്രതിഷേധ സൂചകമായി കെ ജി എം ഓ എ നാളെ കരിദിനമാചരിക്കുകയാണ്. സർക്കാർ നിലപാടിലെ അശാസ്ത്രീയത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും എന്നാണു സംഘടനയുടെ ഭാരവാഹികൾ പറയുന്നത് .
യഥാർത്ഥത്തിൽ സർക്കാരിന്റെ പ്രശനം മദ്യത്തിൽ നിന്നുള്ള വരുമാനം നിലച്ചതാണ്. അല്ലാതെ കുടിയന്മാരുടെ കണ്ണീരൊപ്പാനോന്നുമല്ല ഈ തീരുമാനം .മദ്യം ഓൺലൈനിൽ ലഭ്യമാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു .ഇതിപ്പോ ആരുടെ ഉപദേശമാണ് സർക്കാരിനെ കുഴപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല .എന്തായാലും എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ഉടനെ തന്നെ മദ്യം ഉപഭോക്താക്കളിലേക്കെത്തും എന്നത് തീർച്ചയാണ് ,അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് .