സ്വർണ്ണക്കടത്ത് കേസ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഉലയ്ക്കുന്ന സംവവവികാസങ്ങൾ പുതിയ തലത്തിലേക്ക്. താനൊ തന്റെ സർക്കാരിനോ ഇക്കാര്യത്തിൽ യാതൊരു പങ്കില്ല. സ്വപ്നയുടെ നിയമനത്തിലോ സ്വർണ്ണ തട്ടിപ്പിലോ ഈ സർക്കാരിന് യാതൊരു ബന്ധവുമില്ല എന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മുഖ്യമന്ത്രയുടെ ഓഫീസ് പ്രതികൾക്കായി വിളിച്ചിട്ടില്ല എന്ന കസ്റ്റംസ് അധികൃതരുടെ വിശദീകരണം അദ്ദേഹം ചൂണ്ടിക്കാട്ടി.അതോടെ വിമർശകരുടെ വാദങ്ങളുടെ മുനയൊടിഞ്ഞു എന്നും അദ്ദേഹം അവകാശപ്പെട്ടു.
അന്വേഷണം തന്നിലേക്കെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സെക്രട്ടറി ശിവശങ്കരനെതിരെ നടപടിയെടുത്തത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അന്വേഷണവുമായി സഹകരിക്കുമെന്ന് യു എ ഇ സ്ഥാനപതി അറിയിച്ചിട്ടുണ്ട്.