പാലാരിവട്ടം അഴിമതി കേസിൽ മുഹമ്മദ് ഹനീഷും പ്രതി.അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ട് നിന്ന് എന്നാണ് ചുമത്തപ്പെടുന്ന കുറ്റം .നിർമ്മാണകരാർ നൽകുന്ന സമയം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എം ഡി ആയിരുന്നു മുഹമ്മദ് ഹനീഷ് .ഇപ്പോൾ അദ്ദേഹം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറിയാണ് .കരാറുകാരിൽ നിന്നും സുരക്ഷാ നിക്ഷേപം വാങ്ങിച്ചില്ല എന്നതു ഗുരുതര വീഴ്ചയാണ് എന്നും കണ്ടെത്തലുണ്ട് . പാലാരിവട്ടംപാലത്തിന്റെ നിർമ്മാണ ചുമതല RBDC ക്കായിരുന്നു .
ഇന്നലെ അറസ്റ്റിലായ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും .മരടിലെ ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ് .നാല് ദിവസത്തെ കസ്റ്റഡി വേണം എന്ന ആവശ്യവുമായി വിജിലൻസും രംഗത്തുണ്ട് .
