പത്തുവർഷം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും സി പി എം നേരിട്ടതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ബി ജെ പിയിൽ നിന്നും തൃണമൂൽ പാർട്ടി നേരിടുന്നത് .തൃണമൂലിൽ നിന്നും നിയമസഭാ സാമാജികരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.രണ്ടു ദിവസത്തിനിടെ എം എൽ എ സ്ഥാനം രാജി വച്ചു ബി ജെ പിയിലേക്ക് പോയ സാമാജികരുടെ എണ്ണം മൂന്നായി .
പ്രധാന പ്രതിപക്ഷമായി ബംഗാളിൽ ബി ജെ പി ഇതിനോടകം മാറിയിട്ടുണ്ട് .തൃണമൂലിനെ എതിർക്കുന്നവർ സംരക്ഷണത്തിനായി കൂട്ടത്തോടെ ബിജെ ജെ പിയിലേക്ക് ചുവടുമാറ്റുകയാണ് .
ബി ജെ പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായതിനെത്തുടർന്നു ബി ജെ പിയും തൃണമൂലും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി .ബംഗാൾ ചീഫ് സെക്രട്ടറിയും ഡി ജി പിയും ഡെൽഹിയിലെത്തണം എന്ന കേന്ദ്ര നിർദ്ദേശം രണ്ടു ഉദ്യോഗസ്ഥരും തള്ളി .വീഡിയോ കോൺഫെറൻസിങ്ങിൽ പങ്കെടുക്കാം എന്നാണു ഇരുവരുടെയും നിലപാട് .സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾക്കുമേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തെ മമത ബാനർജി പ്രതിരോധിക്കാൻ പെടാപ്പാടു പെടുകയാണ് .
അമിത് ഷാ നാളെ ബംഗാളിൽ :കൂടുതൽ തൃണമൂൽ എം എൽ എമാർ രാജി വച്ചേക്കും .
മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിൽ ഭരണം നിലനിർത്താൻ മമതയ്ക്കാകുമോ? ക്രമസമാധാനനില തകർന്നു എന്ന് വരുത്തി ബംഗാളിൽ കേന്ദ്ര സേനയെ ഉടനീളം വിനിയോഗിച്ചാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത് .