ന്യൂ ഡൽഹി :മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ തലച്ചോറിലെ ശാസ്ത്രക്രീയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . തലച്ചോറിലേക്കുള്ള രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് എൺപത്തിനാലുകാരനായ പ്രണബിന് ശസ്ത്രക്രീയ നടത്തിയത് .ശാസ്ത്രക്രീയക്ക് മുൻപുള്ള പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു .നിലവിലെ റിപ്പോർട്ടുകളനുസരിച്ച് വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ് .
ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിമാരിലൊരാൾ ,അതിനു മുൻപ് രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം .ജനനങ്ങൾക്കു സുപരിചിതനാണ് പ്രണബ് മുഖർജി എന്ന നേതാവ് .നിരവധി പ്രതിസന്ധികൾ തരണം ചെയ്തിട്ടുള്ള പ്രണബ് ഈ രോഗാവസ്ഥയെയും അതിജീവിക്കും എന്ന് തന്നെ കരുതാം .