പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി എന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്.ജസ്റ്റിസ് അരുൺ മിശ്രയാണ് കേസ് പരിഗണിച്ചത് .ഓഗസ്റ് 20 നു ശിക്ഷയിൽ വാദം കേൾക്കും.ആറ് മാസം വരെ അദ്ദേഹത്തിന് ശിക്ഷ ലാഭിക്കാം .
ഒരു ബി ജെ പി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിനു മുകളിൽ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ മാസ്ക് ധരിക്കാതെ ഇരുന്ന ചിത്രം പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു .ജനങ്ങൾക്ക് നീതി ഉറപ്പാക്കേണ്ട കോടതി പൂട്ടി ഇട്ടിട്ട് ചീഫ് ജസ്റ്റിസ് നടത്തിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രകടനം വിമർശിച്ചതാണ് ഇപ്പോഴത്തെ കോടതിയലക്ഷ്യ നടപടികൾക്ക് ആധാരം .കൂടാതെ മുൻ ചീഫ് ജസ്റ്റിസ്‌മാർ അഴിമതിക്കാരായിരുന്നു എന്നതും പ്രശാന്ത് ഭൂഷൺ നടത്തിയ പരാമർശങ്ങളിൽ പെടുന്നുണ്ട് .
ആറ് മാസം വരെ ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് പ്രശാന്ത്ഭൂഷൺ നടത്തിയിരിക്കുന്ന കുറ്റം എന്നാണു സുപ്രീം കോടതി പറയുന്നത് .സുപ്രീം കോടതിയിലെ പ്രമുഖനായ അഭിഭാഷകനാണ് ഇപ്പോൾ കോടതിയലക്ഷ്യ നടപടികൾക്ക് വിധേയനാകുന്നത് .പ്രമുഖ അഭിഭാഷകനായ ശാന്തി ഭൂഷന്റെ മകനാണ് പ്രശാന്ത് ഭൂഷൺ .