തിരുവനന്തപുരം: പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25000 കേന്ദ്രങ്ങളിലായി മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ വീഴ്ച വരുത്തുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നടപടിയിലുള്ള പ്രതിഷേധം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരുന്നു .