അന്യസംസ്ഥാനക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനില്ല എന്ന് കെ മുരളീധരൻ എം പി ആരോപിച്ചു .ഈ രാജ്യം പ്രവാസികളുടേതു കൂടെയാണെന്ന് സർക്കാർ മറക്കരുതെന്നും മുരളി ഓർമിപ്പിച്ചു .
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്കടുക്കുന്നു .തിരിച്ചു വരാനായി ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് യു എ ഇ യിൽ നിന്നാണ് ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ആളുകൾ .പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തി .എന്നാൽ മടക്കത്തെ സംബന്ധിച്ച് തിയതി ഒന്നും പറയാൻ കേന്ദ്രം തയ്യാറായില്ല .പ്രവാസികളെ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ മുപ്പതു വിമാനങ്ങൾ ഒരുക്കിയിട്ടുള്ളതായി സേനാ കേന്ദ്രങ്ങൾ അറിയിച്ചു .