ഡൽഹി: സഹോദരനും കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന അഭിപ്രായപ്രകടനമാണ് പ്രിയങ്ക ഇപ്പോൾ നടത്തിയിരിക്കുന്നത് .കേന്ദ്ര സർക്കാരിനെതിരെ പാർട്ടിയെ സജ്ജമാക്കാൻ ഒരു മുഴുവൻ സമയ അദ്ധ്യക്ഷൻ കോൺഗ്രസിന് വേണം എന്ന നിലയിൽ ഒട്ടേറെ നേതാക്കൾ പ്രതികരിച്ചിരുന്നു . താൽക്കാലിക ചുമതല നിർവ്വഹിക്കുന്ന സോണിയ ഗാന്ധി ഒരു വർഷം പദവിയിൽ പൂർത്തിയാക്കി. അനാരോഗ്യം സോണിയയെ വല്ലാതെ അലട്ടുന്നുണ്ട് .പല നേതാക്കളും രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവിയിൽ തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു .
ഇപ്പോൾ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ ഏറ്റെടുക്കണം എന്നഭിപ്രായപ്പെട്ടിരിക്കുന്നു . അദ്ധ്യക്ഷ പദവിയിലെത്തുന്ന ആളിന് അകമഴിഞ്ഞ പിന്തുണയും പ്രിയങ്ക വാഗ്ദാനം ചെയ്യുന്നു .
ഈ രീതിയിൽ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ല .ബി ജെ പിയുടെ കുതിരക്കച്ചവടവും അട്ടിമറി ശ്രമങ്ങളെയും ഒക്കെ അതിജീവിക്കണമെങ്കിൽ കോൺഗ്രസ് അതിന്റെ നേതൃത്വ പ്രശ്നങ്ങൾ പരിഹാരിച്ചേ മതിയാകൂ .
കോൺഗ്രസിന് അദ്ധ്യക്ഷൻ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും മതിയെന്ന് പ്രിയങ്ക വാദ്ര.
കോൺഗ്രസിന് ദേശീയ തലത്തിൽ നെഹ്‌റു കുടുംബത്തിൽ നിന്നുമല്ലാതെ പ്രവർത്തകരെല്ലാവരും അംഗീകരിക്കുന്ന നേതാക്കളില്ല . എന്നാൽ പുതിയ ഒരദ്ധ്യക്ഷൻ പുറത്തു നിന്ന് വന്നാൽ കോൺഗ്രസിൽ കുടുംബവാഴ്ചയാണ് എന്ന ബി ജെ പിയുടെ ആരോപണത്തിന്റെ മുനയൊടിക്കാം .