ഒരിടവേളയ്ക്കു ശേഷം പ്രകടമായ പ്രതിഷേധങ്ങൾ ബി ജെ പി സർക്കാരുകൾക്കെതിരെ നയിച്ച് രാഷ്ട്രീയ മുഖ്യധാരയിലേക്ക് കരുത്തോടെ വീണ്ടുമെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി .യു പിയിലെ ഹത്രാസ്സിൽ മരണപ്പെട്ട പെൺകുട്ടിയുടെ വസതി പ്രിയങ്കയ്ക്കൊപ്പം സന്ദർശിച്ചു. ശേഷം പഞ്ചാബിൽ കർഷക വിഷയവുമായി ട്രാക്ടറിൽ യാത്ര ചെയ്തു പ്രക്ഷോഭം നടത്തി.ആദ്യം രാഹുലിന് സംസ്ഥാനത്തു പ്രവേശനാനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നൽകിയതും കോൺഗ്രസിന് നേട്ടമായി .കിസാൻ രക്ഷാ യാത്ര ഹരിയാനയിൽ പൂർത്തിയാക്കി രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തി .ഹരിയാന മേഖലിയിലാകെ കർഷക സംഘടനകൾ സമരമുഖത്താണ് .കിസാൻ മസ്‌ദൂർ സംഘ് ആണ് കൂടുതൽ ശക്തമായി ഹരിയാനയിൽ സമര രംഗത്തുള്ളത് .

ട്വിറ്ററിലൂടെ മാത്രം കണ്ടു വരാറുള്ള നേതാവ് സമരമുഖത്ത് വിലക്കുകൾ ലംഘിച്ച് നേരിട്ടിറങ്ങി പാർട്ടിയെ മുന്നിൽ നിന്നും നയിക്കുന്നത് കണ്ട് കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ് . പോരാട്ടവീര്യം ദീർഘകാലം സ്ഥിരതയോടെ ഇനിയെങ്കിലും രാഹുലിൽ നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ് പ്രവർത്തകർ .