കോൺഗ്രസ് പ്രവർത്തകർ രണ്ടുമണിക്കൂറോളം നോയിഡയിൽ കടുത്ത പ്രതിഷേധമുയർത്തിയാണ് യാത്രാനുമതി നേടിയത് .പോലീസുമായുള്ള പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു .കനത്ത പ്രതിഷേധം ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട് ചെയ്തത് യുപി സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിലാക്കി .കൂടാതെ ബി ജെ പി നേതാവ് ഉമാഭാരതി യു പി ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചു .പ്രതിപക്ഷ നേതാക്കളെ മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ കാണുന്നതിൽ നിന്നും തടയുന്ന പോലീസ് നടപടിയെ ഉമ ട്വിറ്ററിലൂടെയാണ് വിമർശിച്ചത് .
ഹത്രാസ്സിൽ പോലീസിന്റെ വിന്യാസം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട് .
ഇപ്പോൾ നോയിഡ ടോൾ ഗേറ്റിനടുത്ത് നേരത്തെ തടഞ്ഞ ഇടതു നിന്നും രാഹുലും സംഘവും ഹത്രാസ്സിലേക്കു യാത്ര തിരിച്ചിട്ടുണ്ട് . രാഹുൽ ,പ്രിയങ്ക ,ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ദാസ് ചൗദരി ,കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,മുകുൾ വസിനിക് എന്നിവരാണ് സംഘത്തിലുള്ളത് .