മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉൾപ്പെട്ട തീരദേശ മേഖലയിലെ അഴിമതിയാരോപണം യു ഡി എഫിന് പുതുജീവൻ നൽകിയിരിക്കയാണ്. പി എസ് സി റാങ്ക് ജേതാക്കളുടെയും യൂത്ത് കോൺഗ്രസിന്റെയും സമരം സർക്കാരിനെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കെയാണ് സർക്കാരിന് കുരുക്കായി പുതിയ അഴിമതി വാർത്തകൾ ഉയരുന്നത് . നിഷേധിക്കാനാകാത്തവണ്ണം അഴിമതിയെ സംബന്ധിച്ച രേഖകൾ പത്രക്കാർക്ക് കൈമാറിയാണ് രമേശ് ചെന്നിത്തല മേഴ്സിക്കുട്ടിയമ്മയ്ക്കും ഇടതു സർക്കാരിനും എതിരെ പത്രസമ്മേളനം നടത്തിയത് .
ഈ മാസം 24 നു രാവിലെ എട്ടുമണിക്ക് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും .മത്സ്യ തൊഴിലാളികളോട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ആണ് രാഹുൽ എത്തുന്നത് .യു ഡി എഫാണ് പരിപാടി സംഘടിപ്പിക്കുന്നത് .ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉൾപ്പെട്ട ആഴക്കടൽ മത്സ്യ ബന്ധന മേഖലയിലെ അഴിമതി തിരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ട് വരും എന്നത് ഉറപ്പാണ്.അയ്യായിരം കോടി രൂപയുടെ അഴിമതിയാണ് പ്രതിപക്ഷം പിണറായി സർക്കാരിനെതിരെ ആരോപിക്കുന്നത് .നിഷേധിക്കാനാകാത്തവണ്ണം അഴിമതിയെ സംബന്ധിച്ച രേഖകൾ പത്രക്കാർക്ക് കൈമാറിയാണ് രമേശ് ചെന്നിത്തല മേഴ്സിക്കുട്ടിയമ്മയ്ക്കും ഇടതു സർക്കാരിനും എതിരെ പത്രസമ്മേളനം നടത്തിയത് .
ഇ എം സി സി എന്ന അമേരിക്കൻ കമ്പനിക്ക് കേരളത്തിന്റെ തീരദേശ മേഖലയിൽ മത്സ്യ ബന്ധനം നടത്താൻ കേരളാ സർക്കാർ അനുമതി നൽകി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .