കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ സഹോദരിയും ചില അടുത്ത ബന്ധുക്കളും ബിനീഷിന്റെ ഭാര്യയെ കാണണം എന്ന ആവശ്യവുമായി ‘കോടിയേരി’ എന്ന വീടിനു പുറത്ത് കുത്തിയിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ബിനീഷിന്റെ ഭാര്യയെ ഇ ഡി തടഞ്ഞുവച്ചിരിക്കുകയാണ് ,ഫോണിൽ പോലും സംസാരിക്കാൻ സമ്മതിക്കുന്നില്ല എന്നാണു ബന്ധുക്കളുടെ പരാതി .എന്നാൽ ഇത്തരം ഏജൻസികൾ പരിശോധന നടത്തുമ്പോൾ അവിടെ നിന്നും ഫോൺ കാളുകൾ സ്വീകരിക്കാനോ പുറത്തേക്കു വിളിക്കാനോ അനുവദിക്കാറില്ല എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ് .
ബംഗളൂരു മയക്കുമരുന്ന് കേസിൽ ആദ്യം പിടിയിലായ അനൂപിന്റെ ഒരു ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ വസതിയിൽ നിന്നും എൻഫോഴ്സ്മെന്റ് സംഘം കണ്ടെടുത്തിരുന്നു . എന്നാൽ ആ ക്രെഡിറ്റ് കാർഡ് എൻഫോഴ്സ്മെന്റ് സംഘം പുറത്തുനിന്നും കൊണ്ടുവന്നതാണ് എന്നാണു ബിനീഷിന്റെ ഭാര്യ അവകാശപ്പെടുന്നത് .അതേത്തുടർന്ന് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് രേഖപ്പെടുത്തുന്ന മഹസ്സറിൽ ഒപ്പിട്ടുനൽകാൻ ബിനീഷിന്റ ഭാര്യ വിസമ്മതിച്ചു .എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു .നാടകീയ രംഗങ്ങൾ വീണ്ടും ഉണ്ടായി .ഇ ഡി അന്വേഷണത്തിന് പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ,അഭിഭാഷകർ എന്നിവർ ബിനീഷിന്റെ വസതിയിലെത്തി .കുട്ടിയുടെ അവകാശം ഹനിക്കപ്പെടുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു കമ്മീഷൻ പറയുന്നത് .
ബാലാവകാശ കമ്മീഷൻ സംഘത്തെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല എങ്കിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അതോടെ ബിനീഷിന്റെ ഭാര്യ ,ഭാര്യയുടെ ‘അമ്മ ,കുട്ടി എന്നിവരെ വീടിനു പുറത്തിറക്കി ബന്ധുക്കളോടും മാധ്യമപ്രവർത്തകരോടും സംസാരിക്കാൻ അനുവദിച്ചു .