ഇടുക്കി :രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിരണ്ടായി .മണ്ണുമാന്തി മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ശ്രമങ്ങൾ ദുഷ്കരമാണെങ്കിലും പുരോഗമിക്കുകയാണ് .മണ്ണും കല്ലും കൊണ്ട് മൂടപ്പെട്ട സംഭവസ്ഥലത്തു ചെളിയും മണ്ണും നീക്കുന്നത് വളരെയധികം ദുഷ്കരമാവുകയാണ് .
കണ്ണൻ ദേവൻ പ്ലാൻറ്റേഷൻസിന്റെ കണക്കുപ്രകാരം അവിടെ എൺപത്തിരണ്ടു പേരാണ് മണ്ണിനടിയിൽപ്പെട്ട ലയങ്ങളിൽ നേരത്തെ താമസിച്ചിരുന്നത് .തിരച്ചിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ആണ് നടത്തുന്നത് .അവസാനത്തെ മരണപ്പെട്ട ആളിനെയും മണ്ണിനടിയിൽ നിന്നും പുറത്തെടുക്കുന്നത് വരെ തിരച്ചിൽ പ്രവർത്തനം തുടരും .