മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവ്വെകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു .ഏറെ നാളുകളായി കടുത്ത അപമാനമാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളിൽ നിന്നും നേരിടുന്നത് .കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടിക്കാരോ ജനങ്ങളോ രമേശിനെ കാണുന്നില്ല എന്ന തരത്തിൽ മാധ്യമങ്ങൾ പുറത്തുവിടുന്ന സർവ്വെകളാണ് രമേശിനെ അസ്വസ്ഥനാക്കുന്നത്. പല സർവ്വേകളിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രനെക്കാളും പിന്നിലാണ് രമേശിന്റെ സ്ഥാനം .ഇത് ബോധപൂർവ്വം തനിക്കെതിരെയുള്ള പണിയാണ് എന്ന് തന്നെ രമേശ് കരുതുന്നു .
അഭിപ്രായ സർവ്വേകളിലൂടെ പ്രതിപക്ഷനേതാവിനെയും യു ഡി എഫിനെയും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് രമേശിന്റെ ആരോപണം .
സർവ്വേകളിലൂടെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഹീനമായ ശ്രമമാണ് ഇടതുപക്ഷവും പിണറായി വിജയനും നടത്തുന്നത് . നരേന്ദ്രമോദിയുടെ പാതയിലാണ് പിണറായിവിജയനും സഞ്ചരിക്കുന്നത് .പണം കൊടുത്ത് സർവ്വേ ഫലങ്ങൾ അനുകൂലമാക്കുന്നു .
അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ഓരോ സർവ്വെയിലും കാണാം .ഇരുന്നൂറു കോടി രൂപ പരസ്യം നൽകിയ സർക്കാരിനോടുള്ള നാന്ദിയാണ് മാധ്യമങ്ങൾ കാണിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു .യു ഡി എഫിന് ഈ സർവ്വേകളിൽ വിശ്വാസമില്ല എന്നും അദ്ദേഹം പ്രതികരിച്ചു .