മുഖ്യമന്ത്രി സ്പീക്കറേയും സംരക്ഷിക്കുകയാണ്. സ്പീക്കറെ സ്ഥാനത്ത് നിന്നമാറ്റാനുള്ള പ്രമേയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരുമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് വിഷയ ദാരിദ്ര്യമാണെന്നാണ്. പ്രതിപക്ഷത്തിന് വിഷയ ബാഹുല്യമാണുളളത്.
കളളക്കടത്ത് കേസിലെ പ്രതിയുടെ കട പോയി ഉദ്ഘാടനം ചെയ്ത സ്പീക്കറെയും മുഖ്യമന്ത്രി ഇവിടെ ന്യായീകരിച്ചു. ഇത്തരം സ്വകാര്യ ചടങ്ങുകളില്‍ പോകമ്പോൾ ഇന്റലിജന്‍സിന്റെ കയ്യില്‍ നിന്ന് റിപ്പോര്‍ട്ടുവാങ്ങാന്‍ അങ്ങേക്ക് കഴിയുന്നതാണ്. അതില്ലാതെ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ്സ് കളഞ്ഞ് കുളിച്ചിരിക്കുകയാണ്.
ഈ സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. കോടിക്കണക്കിന് രൂപ നിയമസഭ മോടി പിടിക്കാന്‍ വേണ്ടി ചിലവഴിച്ചു. ശങ്കരനാരായണന്‍ തമ്പിഹാള്‍ പഞ്ച നക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാന്‍ പതിനാറ് കോടി രൂപയാണ് നീക്കിവച്ചത്. അവസാന കണക്ക് വന്നിട്ടില്ല. ഇത്രയും പണം ധുര്‍ത്തടിച്ച സ്പീക്കര്‍ കേരളനിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. സഭയില്‍ ഓഡിറ്റില്ലാത്തതിന്റെ മറവില്‍ സ്പീക്കര്‍ ഇഷ്ടം പോലെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്.
ഇതുപോലെ ഒരു സ്പീക്കറും വിദേശ പര്യടനം നടത്തിയിട്ടില്ല. ഈ സപീക്കര്‍ക്ക് ഒരു നിമിഷംആ കസേരയില്‍ തുടരാനുള്ള അധികാരമില്ല. കേരള നിയമസഭയുടെ എല്ലാ മഹനീയ പാരമ്പര്യങ്ങളെയും സ്പീക്കര്‍ കളഞ്ഞ് കുളിച്ചിരിക്കുന്നു. അത് കൊണ്ടാണ് സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ യു ഡി ഫ് തിരുമാനിച്ചത്.