കോവിഡ് നേരിടാന്‍ മിറ്റിഗേഷന്‍ സ്ട്രാറ്റജിയാണ് അഭികാമ്യമെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും പറയുമോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അതിന് രമേശിന്റെ മറുപടി ഇങ്ങനെ,പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പിന്നെ എന്താണ്? സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇപ്പോള്‍ ഇല്ലല്ലോ? ഹോട്ട്സ്പോട്ടുകളില്‍ മാത്രമായി അത് ചുരുങ്ങിയില്ലേ? ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും, പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളും അവസാനിപ്പിച്ച് ഹോം ക്വാറന്റീനും റൂം ക്വാറന്റീനുമാക്കിയില്ലേ? ഇതുതന്നെയാണ് മിറ്റിഗേഷന്‍ മെത്തേഡ്. 10 വയസ്സിനു താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ള വരെയും വീടുകളില്‍ സുരക്ഷിതരായി ഇരുത്തുകയും മറ്റുള്ളവരെ ജോലിചെയ്യാന്‍ അനുവദിക്കുകയുമാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. അതാണ് മിറ്റിഗേഷന്‍ രീതി. അത് തന്നെയാണ് ഞാന്‍ നിയമസഭയില്‍ പറഞ്ഞത്. ഞാന്‍ അന്ന് പറഞ്ഞത് ഇന്ന് കേരളത്തിലും ഇന്ത്യയിലും നടപ്പാവുന്നു. അതു മനസ്സിലാക്കാതെ സിപിഎമ്മിന്റെ സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുത്.