തിരുവനന്തപുരം : രണ്ടാഴ്ച്ച മുൻപാണ് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. റേഷൻ നൽകാൻ വേണ്ടിയുള്ള തയ്യാറെടുപ്പിനാണ് ഈ രണ്ടാഴ്ച്ച എന്നാണ് നാം കരുതിയത്.എന്നാൽ റേഷൻ വിതരണം തുടങ്ങി രണ്ടാം നാൾ മുതൽ പല റേഷൻ കടകളിലും അരിയുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
സംസ്ഥാനത്ത് റേഷൻ കാർഡ്‌ ഉടമകളിൽ ഭൂരിപക്ഷവും മുൻഗണന വിഭാഗത്തിൽപെട്ടവരാണ്, അവർക്ക് ₹2 നിരക്കിലാണ് അരി ലഭിച്ചു കൊണ്ടിരുന്നത്. അതായത് 15×2= 30₹ , മുപ്പത് രൂപയുടെ അരിയാണ് പാവപ്പെട്ടവർക്ക് സർക്കാർ ഇപ്പോൾ സൗജന്യമായി നൽകുന്നത്.
12 ദിവസത്തെ ലോക്ക്ഡൗനിന് ശേഷം ആദ്യമായി ലഭിക്കുന്ന സർക്കാർ സഹായം എന്ന നിലയ്ക്കാണ് 30രൂപയുടെ അരിയാണെങ്കിലും പാവങ്ങൾ റേഷൻ കടകളിൽ സർക്കാർ പറഞ്ഞ തീയതികളിൽ എത്തിച്ചേർന്നത്. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇവർക്ക് അരി ലഭിക്കാത്ത സ്‌ഥിതിയാണ് ഉണ്ടായത്.
എന്നാൽ രണ്ടാഴ്ച്ചത്തെ തയ്യാറെടുപ്പുകൾ ഉണ്ടായിട്ടും സ്റ്റോക്ക് ഉറപ്പാക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ് എന്ന് അഡ്വ. എം. വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു.