റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത്ത് കുമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വന്തമായി സ്വീകരണം സംഘടിപ്പിച്ച കേസിൽ രജിത്ത് കുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് .നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിച്ചായിരിക്കും കേസെടുക്കുക .പതിമൂന്നുപേരെ ഇതിനോടകം പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് .
റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത്തിന് സ്വീകരണമൊരുക്കിയവരെ കാത്തിരിക്കുന്നത് നിരവധി നിയമ പ്രശ്നങ്ങൾ . കൊറോണ ഭീതിയിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
സഹമത്സരാർത്ഥിയായ യുവതിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത്തിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയത് .ആ കുറ്റത്തിനും നിരവധി പരാതികൾ നിലവിലുണ്ട് .ചെന്നൈയ്ക്കും ബാംഗ്ലൂരിനും ഇടയിലുള്ള റിയാലിറ്റി ഷോയുടെ സെറ്റിൽ നിന്നും പുറത്തിറങ്ങിയ ഉടനെ രജിത് നിരവധി പേരെ ഫോണിൽ വിളിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തണം എന്നാവശ്യപ്പെട്ടതിനു തെളിവ് പോലീസിന് ലഭിച്ചു .അറസ്റ്റിലായ മറ്റു ചിലരും വിമാനത്താവളത്തിൽ ആളെക്കൂട്ടാനായി നിരവധിപ്പേരെ ബന്ധപ്പെട്ടതായി പോലീസ് പറയുന്നു .വിമാനത്താവള ഉദ്യോഗസ്ഥരും പോലീസും രജിത്തിന് വിമാനത്താവളത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു .പിന്നിലൂടെ രഹസ്യമായി പോകണമെന്നും സ്വീകരണമൊഴുവാക്കണമെന്നും ഉള്ള ഉദ്യോഗസ്ഥരുടെ വാദം രജിത്ത് തള്ളിക്കളഞ്ഞു .”നല്ല മനസുള്ളവർക്കു കൊറോണ വരില്ല.”എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
പകർന്നുപിടിക്കുന്ന പകർച്ചവ്യാധി തടയാൻ മാർഗ്ഗ നിർദേശങ്ങൾ നിലവിലിരിക്കെ ഉദ്യോഗസ്ഥർ വിലക്കിയിട്ടും ആസൂത്രണം ചെയ്ത് നിയമലംഘനം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത് .