ജനപ്രിയ സ്പാനിഷ് വെബ് സീരിസായ മണി ഹെയ്സ്റ്റിന് അഞ്ചാം സീസണ് വരുന്നു. ലോകമെമ്പാടും ആരാധകരുള്ള സീരീസായ മണി ഹൈസ്റ്റിന്റെ അവസാനഭാഗമായെത്തുന്ന അഞ്ചാം സീസണിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഫ്ളാറ്റ്ഫോമായ നൈറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വളരെ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടും ലഭിച്ചത്. സീരീസിന്റെ അവസാന സീസണ് ചിത്രീകരണം സ്പെയിനില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനിലിറങ്ങിയ ‘ല കാസെ ഡി പാപ്പേല്‍’ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹൈസ്റ്റ് ആയി മാറിയത്.

ഒരു പ്രഫസറും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നു നടത്തുന്ന പണകൊള്ളകളാണ് സീരീസിന്റെ പ്രമേയം. ഇതിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സാല്‍വദോര്‍ ദാലി മാസ്ക് തകര്ന്ന്നിലത്ത് വീണ് കിടക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് അഞ്ചാം സീസണ് തുടങ്ങുന്നെന്ന വാര്‍ത്ത നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടത്. 10 എപ്പിസോഡ് ആയിരിക്കും മണി ഹെയ്സ്റ്റ് സീസണ് ഫൈവില്‍. ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് അവസാന സീസണെക്കുറിച്ചുള്ള ധാരണയിലെത്തിയതെന്ന് സംവിധായകന് അലക്സ് പിന പറയുന്നു. പഴയ താരങ്ങള്‍ തന്നെയാണ് പുതിയ സീസണിലുമുള്ളത്. സീസണ് 5ല്‍ മിഗുവല്‍ ഏഞ്ചല്‍ സില്വെസ്ട്ര, പാട്രിക് ക്രിയാജോ എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീരിസിന്റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫിള്ക്സ് നടത്തിയത് സമൂഹമാധ്യമങ്ങളിലൂടെയാണ്.
